Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

കല്യാണം കഴിക്കാൻ സാമന്ത ക്രിസ്തുവിനെ ഉപേക്ഷിച്ചു; ഹിന്ദു ആകണമെന്ന വാശിയിൽ നാഗ ചൈതന്യ

$
0
0

സ്വന്തം ലേഖകൻ

ഹൈദ്രബാദ്: നാഗചൈതന്യയുടെ വാശിയിൽ സാമന്ത ഒടുവിൽ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. ക്രൈസ്തവ മത വിശ്വാസങ്ങളെല്ലാം ഉപേക്ഷിച്ച് കല്യാണം കഴിക്കുന്നതിനായി സാമന്ത ഹിന്ദുമതം സ്വീകരിച്ചു. സാമന്ത ഹിന്ദുവാകണമെന്നു വാശിപിടിച്ച് വാവാഹം മാസങ്ങളോളം നാഗചൈതന്യ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. തെന്നിന്ത്യൻ ഗ്ലാമർ സുന്ദരി സാമന്ത റൂത്ത് പ്രഭുവും തെലുങ്കിലെ യുവനടൻ നാഗചൈതന്യയുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് സാമന്ത മതം മാറിയതെന്ന വാർത്ത തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നാഗചൈതന്യയും സാമന്തയും ഏറെ നാളായി തെന്നിന്ത്യയാകെ ഉറ്റുനോക്കുന്ന രണ്ട് താരങ്ങളാണ്. ഇരുവരും പ്രണയത്തിലായതു മുതൽ വാർത്തകൾക്കും ഒട്ടും പഞ്ഞമില്ലായിരുന്നു. വിവാഹത്തിൽ വരെ എത്തിനിൽക്കുന്ന ഇവരുടെ ബന്ധത്തിന് ഇപ്പോൾ പുതുമാനം നൽകിയിരിക്കുകയാണ് തെലുങ്കുദേശം.
ക്രിസ്തുമത വിശ്വാസിയായ സാമന്ത നാഗചൈതന്യയെ വിവാഹം കഴിക്കാനായി ഹിന്ദുമതം സ്വീകരിച്ചതായാണ് തെലുങ്ക് മാധ്യമങ്ങൾ പാടിനടക്കുന്നത്. നാഗചൈതന്യയുടെ വസതിയിൽ വച്ച് നടന്ന ഒരു പൂജയുടെ ഫോട്ടോകളാണ് ഇവർ ഇതിനായി കാണിക്കുന്ന തെളിവ്. എന്നാൽ ഇത് വിവാഹതീയതി നിശ്ചയിക്കാനുളള പൂജയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
പക്ഷേ സാമന്തയുടെ മതംമാറ്റം സംബന്ധിച്ച് യാതൊരു പ്രതികരണവും ഇതുവരെ വന്നിട്ടില്ല. നേരത്തെ ഇവരുടെ വിവാഹം രണ്ട് മതാചാര പ്രകാരവും നടത്തുമെന്ന് വാർത്തയുണ്ടായിരുന്നു. തെലുങ്കിലേയും തമിഴിലേയും മുൻനിര നായികനടിയായിരുന്ന സാമന്ത കുറച്ചുനാളുകളായി ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ഇതും നാഗചൈതന്യയുമായുള്ള വിവാഹത്തിന്റെ മുന്നൊരുക്കമായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്.
എന്നാൽ ഇപ്പോൾ ചേതൻ ഭഗതിന്റെ ടു സ്‌റ്റേറ്റ്‌സിന്റെ തെലുങ്ക് റിമേക്കിൽ ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുവെന്നും റിപ്പോർട്ടുണ്ട്.


Viewing all articles
Browse latest Browse all 20536

Trending Articles