റോം: ഇറ്റലിയിൽ വീണ്ടും ഭൂചലനം. ഞായറാഴ്ച പുലർച്ചെയുണ്ടായ ഭൂകമ്പം റിക്റ്റർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. മധ്യ ഇറ്റലിയിൽ ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം 7.40നാണ് ശക്തമായ ഭൂചലനമുണ്ടായത്.അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഞായറാഴ്ച പ്രാദേശിക സമയം 7.40നാണ് ഭൂചലനമുണ്ടായത്. അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു.
പെറുഗിയക്ക് 67 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തിെൻറ നടുക്കം വിട്ടുമാറും മുെമ്പയാണ് ജനങ്ങളെ ഭീതിയിലാക്കി വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. 300 പേരാണ് അന്നത്തെ ഭൂകമ്പത്തിൽ മരിച്ചത്.