Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സൂക്ഷിക്കുക: ലൈംഗികത അർബുദത്തിനു കാരണമാകും

$
0
0

സ്വന്തം ലേഖകൻ

ന്യൂജേഴ്‌സി: ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള ഏറ്റവും വലിയ ശക്തിയായാണ് മനുഷ്്യൻ ലൈംഗികതയെ കാണുന്നത്. എന്നാൽ ലൈംഗികത അർബുദത്തിനു കാരണമാകുന്നതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഓറൽ സെക്‌സും വായിലെ അർബുദത്തിന് കാരണമാകും എന്നാണ് പുതിയ പഠനം പറയുന്നത്.അമേരിക്കൻ കാൻസർ സോസേറ്റിയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകുന്നത് എന്നാണ് വാഷിംങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
2011 നും 2015 നും ഇടയിൽ അമേരിക്കയിലുണ്ടായ 21 ബില്ല്യൺ ഡെൻറൽ, മെഡിക്കൽ ഇൻഷൂറൻസ് അവകാശവാദങ്ങൾ പരിശോധിച്ചാണ് ഇത്തരം ഒരു പഠനഫലം പുറത്തുവിട്ടത്. അമേരിക്കയിൽ സ്ത്രീകളുടെ വായയിലുള്ള കാൻസർ പുരുഷന്മാരെക്കാൾ 3 ഇരട്ടി കൂടുതലാണെന്ന് പഠനം പറയുന്നു.
ഇതിനോടൊപ്പം ഇതേ രീതിയിൽ സ്ത്രീകൾ തന്നെയാണ് നാവിലും തൊണ്ടയിലും അർബുദം വരുന്നവരുടെ എണ്ണത്തിലും മുൻപിൽ.
50,000 പേർക്ക് എങ്കിലും വായിലെ കാൻസർ അമേരിക്കയിൽ പിടിപെടുന്നുണ്ടെന്നും, അതിൽ 9,500 പേർ മരിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പഠനത്തിൽ വായിലെ അർബുദത്തിൻറെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഹ്യൂമൻ പാപ്പിലോമാ വൈറസ് ആണെനന് കണ്ടെത്തി. ഇത് തന്നെയാണ് സെർവിക്കൽ, വജെനൽ, പെനിയൽ അർബുദങ്ങൾക്ക് കാരണമാകുന്നത്.
എച്ച്പിവി എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക പ്രവർത്തികളിൽ ഉണ്ടാകും, എന്നാൽ ഇവ സാധാരണഗതിയിൽ വലിയ അപകടം ഉണ്ടാക്കില്ല. പക്ഷെ ചിലഘട്ടങ്ങളില് ഇവ കാൻസർ സൃഷ്ടിക്കും. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് അമേരിക്കൻ അമേരിക്കൻ കാൻസർ സോസേറ്റിയുടെ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷൻ പറയുന്നു.
2020 ഓടെ എച്ച്പിവി ഉണ്ടാക്കുന്ന വായിലെ അർബുദം സെർവിക്കൽ അർബുദത്തെ മറികടക്കും എന്നാണ് റിപ്പോർട്ട് പറയുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles