Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സുകന്യ കൊലക്കേസ്: കൂടുതല്‍ അറസ്റ്റ് ഉണ്ടാവും .മയക്കാന്‍ ഉപയോഗിച്ച മരുന്ന് കണ്ടെടുത്തു.കള്ളനോട്ടുകേസിലെ പ്രതിയുമായി സൂരജിന് ബന്ധം

$
0
0

തലയോലപ്പറമ്പ്: ആശുപത്രി ജീവനക്കാരി സുകന്യയുടെ കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത് അതീവ രഹസ്യമായിട്ടാണ്. ഇന്നലെ പ്രതി സൂരജിന്റെ പൊതിയിലുള്ള വീടിന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിയെ കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പുനടത്തി.

ഇന്നോ നാളെയോ ആയിട്ട് പ്രതി സൂരജിനെ കൊലനടത്തിയ പൊതിയിലെ പാറമടയിലെത്തി കൊല്ലപ്പെട്ട സുകന്യയുടെ ഡമ്മി പാറമടയിലിട്ട് പരിശോധന നടത്തുമെന്നാണ് അറിവ്. ഇതോടെ കേസിനു പുതിയ വഴിത്തിരുവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പോലീസും.ഒറ്റയ്ക്ക് കൊലനടത്താന്‍ പ്രതിയ്ക്കാകുമോ എന്ന നാട്ടുകാരുടെയും പോലീസിന്റെയും സംശയത്തിന് ഇതോടെ വിരാമമാകും. കഴിഞ്ഞ ദിവസം കള്ളനോട്ടുകേസില്‍ പിടിയിലായ വൈക്കം പള്ളിപ്രത്തുശേരി ചെട്ടിയംവീട്ടില്‍ അനീഷ്(38), വടയാര്‍ ആമ്പക്കേരില്‍ ഷിജു(40) എന്നീ സംഘാംഗങ്ങളുമായി പ്രതി സൂരജിന് ബന്ധമുള്ളതായി പറയുന്നു.

ഷിജുവിന്റെ വാഹനത്തിലാണ് കൊലനടത്തുന്നതിന് മുമ്പ് സൂരജ് സുകന്യയുമായി മണിക്കൂറുകളോളം കറങ്ങി നടന്നത്. ഇതിന്റെ പേരില്‍ തലയോലപ്പറമ്പ് പോലീസിന്റെ നിരീക്ഷണത്തിലിരിക്കുന്നതിനിടയിലാണ് കള്ളനോട്ടുകേസിന്‍ ഇയാളെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. റിമാന്റിലിരിക്കുന്ന ഷിജുവിനെക്കൂടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതില്‍നിന്നും കൂടുതല്‍ പേരിലേയ്ക്ക് അന്വേഷണം നീളുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത് .
പ്രതിയുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. യുവതിയെ മയക്കാന്‍ ഉപയോഗിച്ച മരുന്നിെന്റ കവര്‍ പൊലീസ് കണ്ടെടുത്തു. ആഭരണങ്ങളും കൊലപ്പെടുത്താനുപയോഗിച്ച കയറും കഴിഞ്ഞ ദിവസം പൊലിസ് കണ്ടെത്തിയിരുന്നു.

 

സുകന്യയെ കൊലപ്പെടുത്തിയശേഷം വിവിധയിടങ്ങളിലായി ഉപേക്ഷിച്ച വസ്തുക്കളാണ് പൊലീസ് പ്രതിയെ എത്തിച്ച് കണ്ടെടുക്കുന്നത്. കൊലപാതകത്തിന് മുമ്പ് മയക്കാന്‍ ഉപയോഗിച്ച മരുന്നിന്റെ കവര്‍ ഏറ്റുമാനൂരിന് സമീപം നമ്പ്യാകുളത്തുനിന്നാണ് ലഭിച്ചത്. സുകന്യയുടെ വസ്ത്രങ്ങളും മറ്റുമടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം വെള്ളൂരില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. വല്ലാര്‍പാടം ഭാഗത്ത് പാലത്തിനിടയില്‍ ഒളിപ്പിച്ചിരുന്ന ആഭരണങ്ങളും കയറും പ്രതിയുടെ സാന്നിധ്യത്തില്‍ കണ്ടെത്തി. സുകന്യയുടെ മൊബൈല്‍ ഫോണ്‍ ഇനി ലഭിക്കേണ്ടതുണ്ട്. വെള്ളൂരിലെ നെല്‍പാടത്തേയ്ക്ക് ഫോണ്‍ വലിച്ചെറിഞ്ഞെന്നാണ് പ്രതി സൂരജ് പൊലീസിന് നല്കിയിരിക്കുന്ന മൊഴി. വെട്ടിക്കാട്ട് മുക്ക് പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേയ്ക്ക് വലിച്ചെറിഞ്ഞ തുണികളും ഇതിനോടകം പൊലീസിന് ലഭിച്ചു. സിലോണ്‍ കവലയില്‍ നിന്നും സുകന്യയുടെ ചെരുപ്പും സാരിയും ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ പന്ത്രണ്ടാം തിയതിയാണ് സൂരജ് സുകന്യയെ കൊലപ്പെടുത്തി തലയോലപ്പറമ്പിന് പൊതിയിലെ പാറമടയിലെ വെള്ളക്കെട്ടില്‍ താഴ്ത്തുന്നത്. പൊതി സ്വദേശിയും പെണ്‍കുട്ടിയുടെ കാമുകനുമായ സൂരജിനെ ചോദ്യം ചെയ്തില്‍നിന്നാണ് ഇയാളാണ് കൊല നടത്തിയതെന്ന് വ്യക്തമായത്. പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. ഇവിടെ വച്ചുള്ള പരിചയമാണ് പ്രണയത്തിലേയ്ക്ക് നീങ്ങിയത്. സൂരജിന്റെ ഭാര്യയും ഇതേ ആശുത്രിയിലാണ് ജോലി ചെയ്യുന്നത്. ഇതേസ്ഥാപനത്തില്‍ വച്ച് പ്രണയിച്ച് വിവാഹം കഴിച്ച സൂരജ്, ഒരേസമയത്ത് തന്നെ സുകന്യയുമായും ബന്ധം തുടര്‍ന്നു. സൂരജിനെ ചില പ്രശ്നങ്ങവുടെ പേരില്‍ ആശുപത്രില്‍ നിന്ന് ഏതാനും മാസം മുമ്പ് പുറത്താക്കിയിരുന്നു. തുടര്‍ന്നും സൂര്യയുമായി ഇയാള്‍ ബന്ധം പുലര്‍‌ത്തിപ്പോന്നു. ആറുമാസം ഗര്‍ഭിണിയായ സൂര്യയെ ഒഴിവാക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്


Viewing all articles
Browse latest Browse all 20534

Trending Articles