Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷം

$
0
0

ചാലക്കുടി :കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ കൂടെ നടന്നവരെ തന്നെയാണ് തനിക്ക് സംശയമെന്നും രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്തതാണെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ആരോഗ്യം തകര്‍ത്ത് പതിയെ കൊല്ലുന്ന വല്ല വിഷവും നല്‍കി കൊല ചെയ്യാനാണ് സാധ്യതയെന്നും രാമകൃഷ്ണന്‍ പറയുന്നു.

കലാഭവന്‍ മണിയുടെ കുടുംബത്തിന് പൊലീസുകാരില്‍ നിന്നും ഭീഷണിയുടെ സ്വരം ഉയര്‍ന്നിരുന്നു എന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഒന്നും ഇല്ലാത്തത് ആശങ്കാ ജനകമാണെന്നും മണിയുടെ സഹോദരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കോലാഹലത്തിനിടയില്‍ മണിയുടെ മരണം മുങ്ങിപ്പോയി എന്ന പരാതിയിലാണ് രാമകൃഷ്ണന്‍.kalabhavan-mani

മണിയുടെത് കൊലപാതമാണ് ഒരിക്കലും തന്റെ ചേട്ടന്‍ ആത്മഹത്യ ചെയ്യില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. നേരത്തെ കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിനെ ശരിവെക്കുന്നതാണ് രാമകൃഷ്ണന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അന്വേഷണം നീട്ടാനും അറസ്റ്റ് വൈകിപ്പിയ്ക്കാനും അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശനം നിര്‍ദ്ദേശം ലഭിച്ചതായും കേസ് അട്ടിമറിയ്ക്കാന്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മണിയുടെ മരണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നുമാണ് മണിയുടെ കൊലപാതം തന്നെയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിരുന്നത്. മണിയുടെ കോടിക്കണക്കിന് സ്വത്തു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. കരള്‍ രോഗം മൂലം ഡോക്ടര്‍മാര്‍ മദ്യം കഴിയ്ക്കുന്നത് വിലക്കിയിരുന്നിട്ടും മണിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിയ്ക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതിരിയ്ക്കാന്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. അതേ പോലെ കേസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ രഹസ്യമാക്കി വെയ്ക്കാനും അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.


Viewing all articles
Browse latest Browse all 20537

Trending Articles