Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20536

അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വരിവില്‍ കവിഞ്ഞ സ്വത്ത്:വിജിലന്‍സ് റെയ്ഡ് പിണറായിയുടെ അനുമതിയോടെ ?ജേക്കബ് തോമസിനെതിരെ ഐ.എ.എസ് പട

$
0
0

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ഐഎഎസ് പട രംഗത്ത്. ഏബ്രഹാം വീട്ടിലില്ലാത്ത സമയത്താണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്നാണ് ഇവരുടെ ആരോപണം.
എന്നാല്‍ കെഎം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം വാങ്ങിയിട്ടാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയോട് അനുമതി വാങ്ങിയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിവരാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കെഎം എബ്രഹാമിനെതിരെ ഹര്‍ജി നല്‍കിയത്. കേസില്‍ വിജിലന്‍സ് പ്രാധമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു. കെഎം എബ്രഹാമിന് മുംബൈയില്‍ 110 ലക്ഷം രൂപയുടെ ഫ്‌ളാറ്റും തിരുവനന്തപുരത്ത് തന്നെ രണ്ട് വസതികളുമുണ്ടെന്നും ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നുമായിരുന്നു ഹര്‍ജി.
റയ്ഡില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ഐ.എ.എസുകാര്‍ ചീഫ് സെക്രട്ടറിയെ കണ്ടാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നാണ് സൂചന..അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് കാണിച്ച് കെ.എം ഏബ്രഹാമിനെതിരെ പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം ഏറ്റെടുത്തത്. ഇന്നലെ രാത്രി ഏബ്രഹാമിന്റെ ജഗതിയിലെ ഫഌറ്റില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തിയത്. ഏഴംഗ വിജിലന്‍സ് സംഘം വീടിന്റെ വിസ്തീര്‍ണം അളന്ന് 1400 ചതുരശ്ര അടിയെന്നു കണ്ടെത്തിയായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ രേഖകളും പരിശോധിച്ചു. കെ.എം ഏബ്രഹാം സെക്രട്ടേറിയറ്റില്‍ ആയിരുന്നതിനാല്‍ ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു ഫഌറ്റിലെ പരിശോധന.
അതേസമയം, കെ.എം ഏബ്രഹാമിനെതിരായ പരാതിക്കു പിന്നില്‍ ജേക്കബ് തോമസ് ആണെന്നാണ് ഐ.എ.എസ് വിഭാഗത്തിന്റെ പരാതി. തന്നെ മോശക്കാരനാക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്നാണ് ഏബ്രഹാമിന്റെ പരാതി. കോടതി ഉത്തരവിനു പിന്നിലും ജേക്കബ് തോമസിന്റെ സ്വാധീനമുണ്ട്. എന്നാല്‍ ധനവകുപ്പിന് കീഴിലുള്ള പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ജേക്കബ് തോമസിനെതിരായ ക്രമക്കേടും പുറത്തുവന്നിരുന്നു. ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും ഐ.എ.എസ് വിഭാഗത്തെ പ്രകോപിപ്പിക്കുണ്ട്. സര്‍ക്കാരില്‍ നിന്ന് രണ്ട് നീതിയാണെന്നാണ് ഇവരുടെ പരാതി.


Viewing all articles
Browse latest Browse all 20536

Trending Articles