Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20615

മുങ്ങാന്‍ ശ്രമിച്ച തീവ്രവാദിയെ ഐഎസ് കയ്യുംകാലും കെട്ടി കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞു, ഇറാഖില്‍ കൊടും യുദ്ധം

$
0
0

യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച തീവ്രവാദിയെ ഐഎസ് കയ്യുംകാലും കെട്ടി കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞു, ഇറാഖില്‍ കൊടും യുദ്ധം.യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച സ്വന്തം സൈനികരെ ഇസഌമിക് സ്‌റ്റേറ്റ് കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. മൊസൂളില്‍ നടക്കുന്ന ഘോര യുദ്ധത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പതു തീവ്രവാദികളെയാണ് ഐഎസ് ക്രൂരമായി ശിക്ഷിച്ചത്. ഇറാഖി കുര്‍ദുസേനകള്‍ മൂന്നേറുമ്പോള്‍ മൊസൂളില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കിടയിലായിരുന്നു തീവ്രവാദ സൈന്യം.
ഒരാഴ്ചയായി അമേരിക്കയുടെ പിന്തുണയോടെ സര്‍ക്കാര്‍ സേന ശക്തമായ മുന്നേറ്റം തുടരുമ്പോള്‍ അവസാന കച്ചിത്തുരുമ്പാണ് ഐഎസിന് മൊസൂള്‍. ഇവിടെ ഐഎസ് നിയന്ത്രണത്തിലായിരുന്ന 90 ഗ്രാമങ്ങളാണ് സംയുക്തസേന മോചിപ്പിച്ചത്.is-head

മൊസൂളിന്റെ കേന്ദ്രഭാഗത്ത് എത്താന്‍ ഇനി വെറും മൂന്ന് മൈല്‍ ദൂരം മാത്രമാണ് ബാക്കി. എന്നിരുന്നാലും റുത്ബ നഗരം ഇപ്പോഴും ഐഎസിന് കീഴിലാണ്. നഗരത്തിന്റെ നാലു ഭാഗവും ഇറാഖി സര്‍ക്കാര്‍ വളഞ്ഞതിനെ തുടര്‍ന്ന് ഐഎസ് തീവ്രവാദികള്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയാണ്. ഇതില്‍ പിടിക്കപ്പെട്ട ചിലരെയാണ് ക്രൂരമായ ശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇവരുടെ കയ്യും കാലും കെട്ടിയ ശേഷം പെട്രോള്‍ എരിയുന്ന കുഴിയിലേക്ക് വലിച്ചെറിയുക ആയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമാക്രമണം കനത്തപ്പോള്‍ പൈലറ്റുമാര്‍ക്ക് കാഴ്ച മങ്ങല്‍ ഉണ്ടാക്കുക എന്ന ഉദ്ദേശത്തിലാണ് ഐഎസ് തീവ്രവാദി സംഘടന എണ്ണക്കിണറുകള്‍ക്ക് തീയിട്ടത്. ഇതേ തുടര്‍ന്ന ഇറാഖിന്റെ ആകാശത്ത് കനത്ത പുകപടലമാണ്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ അമേരിക്കയുടെ കൗണ്ടര്‍ ടെററിസം സര്‍വീസ് പിടി മുറുക്കുകയാണ്. യുദ്ധം കനത്തതിനെ തുടര്‍ന്ന് അനേകരാണ് ബുദ്ധിമുട്ടുന്നത്. ഇപ്പോള്‍ 15 ലക്ഷം പേര്‍ മാത്രമാണ് നഗരത്തില്‍ അവശേഷിക്കുന്നത്. 9000 പേരോളം ഇതിനകം വീടു വിട്ടു പാലായനം ചെയ്തു.
വീടുകളില്‍ 70 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ കണ്ടെത്തി. മൊസൂളിന് പുറത്ത് ഞായറാഴ്ച 50 പോലീസ് ഉദ്യോഗസ്ഥരെ ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയിരുന്നു. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ഇറാഖ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പിന്തുണയോടെ 30,000 സൈനികരുടെ ശക്തിയിലാണ് ഇറാഖ് പൊരുതുന്നത്. നഗരത്തില്‍ 5000 ലധികം കുഴികളാണ് തീവ്രവാദികള്‍ കുഴിച്ചിട്ടിരിക്കുന്നത്.


Viewing all articles
Browse latest Browse all 20615

Trending Articles