Quantcast
Viewing all articles
Browse latest Browse all 20538

പാലക്കാട്ടുകാരന് ഐസിസുമായി നേരിട്ട് ബന്ധമെന്ന് സൂചന.സിഎ വിദ്യാര്‍ത്ഥിയെ നെടുമ്പാശ്ശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ഡി ഐ .എച്ച് ബ്യൂറോ
കൊച്ചി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകം അന്‍സാറുള്‍ ഖിലാഫയുമായി ബന്ധമുള്ള പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫയാസിനെ എന്‍ ഐ എ സംഘം പിടികൂടി. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നെടുമ്പാശേരി വിമാനത്തിലെത്തിയപ്പോഴാണ് എന്‍.ഐ.എ. സംഘം പിടികൂടിയത്. കനകമലയില്‍ നടന്ന റെയ്ഡില്‍ നിന്നാണ് ഫയാസിനെ കുറിച്ച് സൂചന ലഭിച്ചത്. സെപ്റ്റംബര്‍ 22നാണ് ഇയാള്‍ കേരളത്തില്‍നിന്നു ഖത്തറിലേക്ക് പോയത്. ഖത്തറില്‍ ചാര്‍ട്ടേഡ് അകൗണ്ടന്റ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ മുഹമ്മദ് ഫയാസ്.പാലക്കാട് സ്വദേശിയായ ഇയാളുടെ കുടുംബം വര്‍ഷങ്ങളായി ഖത്തറില്‍ സ്ഥിരതാമസമാണ്. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഇയാളും അംഗമായിരുന്നതായാണ് വിവരം. മുഹമ്മദ് ഫയാസിന്റെ മൊെബെല്‍ ഫോണും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കനകമല ഐ.എസ്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.

കേസുമായി ഇയാള്‍ക്ക് നേരിട്ടു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂ എന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു. കനകമല സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിടിച്ചെടുത്ത തൊണ്ടി സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് നേരത്തേ പിടികൂടിയത്. സംഭവത്തില്‍ പതിനഞ്ചിലേറെ ആളുകള്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.200910ല്‍ ലൗ ജിഹാദ് എന്ന ഭീകരപ്രവര്‍ത്തന റിക്രൂട്ടിങ് പദ്ധതി പുറത്തുവരുന്നതിനു കാരണമയ ജഡ്ജിയേയും ശരീഅത്തിനെ എതിര്‍ത്ത് ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച മറ്റൊരു ജഡ്ജിയെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനേയും രാഷ്ട്രീയ നേതാക്കളെയും വകവരുത്താനാണ് കനകമലയില്‍ ഐ.എസ് യോഗം ചേര്‍ന്നത്. വാട്‌സ ആപ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ യോഗം ആസൂത്രണം ചെയ്തത്.

ഐസിസില്‍ നിന്ന് യുദ്ധ പരിശീലനം നേടിയ സുബഹാനി ഹാജ മൊയ്ദീനെ വിവാദ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പിടിയിലായ സുബ്ഹാനി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണ പദ്ധതികള്‍ക്കായി കോയമ്പത്തൂരില്‍നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തത് .


Viewing all articles
Browse latest Browse all 20538

Trending Articles