Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കുട്ടികള്‍ക്കായി വാങ്ങിയ ഫൈവ് സ്റ്റാര്‍ ചോക്ലേറ്റില്‍ മനുഷ്യപല്ല് ! ഫൈവ് സ്റ്റാര്‍ വാങ്ങുന്നവര്‍ സൂക്ഷിക്കുക; നമ്മുടെ കുട്ടികള്‍ കഴിക്കുന്നത് മാലിന്യവും വിഷവുമോ?

$
0
0

കൊച്ചി : കുട്ടികളുടെ പ്രിയപെട്ട ചോക്ലേറ്റ് ഫൈവ് സ്റ്റാറില്‍ മനുഷ്യന്റെ പല്ല് !എറണാകുളം ജില്ലയിലെ പറവൂരില്‍ ഒരു ബേക്കറിയില്‍നിന്നും വാങ്ങിയ ഫൈവ് സ്റ്റാര്‍ ചോക്ളേറ്റില്‍നിന്നും മനുഷ്യന്റെ ദ്രവിച്ച നിലയിലുള്ള പല്ല് കിട്ടിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. നേരത്തെ നിരവധി തവണ ഇത്തരം കമ്പനികള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയെടുക്കാതെ അട്ടിമറിയക്കപെടുകയായിരുന്നു.

പറവൂര്‍ ഇളന്തിക്കര തൈക്കൂട്ടത്തില്‍ വീട്ടില്‍ ആന്‍സണ്‍ തന്റെ ബന്ധുക്കളുടെ കുട്ടികള്‍ക്കായി വാങ്ങിയ പത്ത് മിഠായികളിലൊന്നിലാണ് പല്ല് കണ്ടെത്തിയത്. പല്ല് കണ്ടെത്തിയ വിവരം കമ്പനിയെ അറിയിക്കാന്‍ തുനിഞ്ഞ ഉപഭോക്താവിനെ ഭാഷയുടെ പേരിലും അപമാനിച്ചു. മലയാളത്തില്‍ പറഞ്ഞാല്‍ പോരെന്നും ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ഫോണിലൂടെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും മനസിലാക്കിയ കമ്പനി ആന്‍സണെ അപമാനിക്കുകയായിരുന്നു.

പിന്നീട് ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് സ്ഥലവും വീടും കണ്ടെത്തി വീട്ടിലെത്തിയത്. കമ്പനിയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ആന്‍സന്റെ വീട്ടിലെത്തി ചോക്ലേറ്റ് തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആന്‍സണ്‍ ചോക്ലേറ്റ് തിരിച്ചു നല്‍കാന്‍ തയാറായില്ല. പല്ലടങ്ങിയ ചോക്ലേറ്റ് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുത്തന്‍വേലിക്കരയിലെ ഇ കെ ഓവണ്‍ ഫ്രഷ് ബേക്കറിയില്‍ നിന്നാണ് ചോക്ലേറ്റ് ആന്‍സണ്‍ വാങ്ങിയത്. വീട്ടില്‍ അതിഥികളായി എത്തിയ ബന്ധുക്കളുടെ കുട്ടികള്‍ക്കായി പത്ത് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റുകളാണ് വാങ്ങിയത്. ഇതില്‍ ഒന്നിലാണ് മനുഷ്യന്റെ പല്ലു കണ്ടെത്തിയത്.പല്ലിന്റെ ഒരുഭാഗം ദ്രവിച്ച നിലയിലാണ്. ആന്‍സണ്‍ പുത്തന്‍വേലിക്കര പൊലീസിലും ഗ്രാമപഞ്ചായത്തിലും ഉപഭോക്തൃ കോടതിയിലും ഇതുസംബന്ധിച്ചു കേസ് നല്‍കി.


Viewing all articles
Browse latest Browse all 20534

Trending Articles