Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കാറിനുള്ളിൽ ബലാത്സംഗ ശ്രമം: അക്രമികളുടെ സ്വകാര്യ ഭാഗത്ത് തൊഴിച്ച് പെൺകുട്ടികൾ രക്ഷപെട്ടു

$
0
0

ക്രൈം ഡെസ്‌ക്

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കാർ ഡ്രൈവറുടെയും സഹായിയുടെയും ബലാത്സംഗ ശ്രമത്തിൽ നിന്നു രണ്ടു പെൺകുട്ടികൾ കഷ്ടിച്ച് രക്ഷപെട്ടു. ഓടുന്ന കാറിനുള്ളിൽ വച്ചു ബലാത്സംഗം ചെയ്യാൻ ശ്രമിച്ച അക്രമിയുടെ സ്വകാര്യ ഭാഗത്ത് തൊഴിച്ചാണ് പെൺകുട്ടികൾ രക്ഷപെട്ടത്. തൊഴിയേറ്റ അക്രമികളുടെ നില തെറ്റിയ സമയത്തിനിടയിൽ പെൺകുട്ടികൾ സംഭവ സ്ഥലത്തു നിന്നും സാഹസികമായി രക്ഷപെടുകയായിരുന്നു.
വ്യവസായ നഗരമായ ഗുർഗാവനിലാണ് സംഭവം. ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരായ യുവതികളാണ് ബലാൽസംഗ ശ്രമം ചെറുത്തുത്തോൽപ്പിച്ചത്. വിവാഹിതരും ദില്ലി ദക്ഷിൻപുരി സ്വദേശികളുമായ യുവതികൾ ജോലി കഴിഞ്ഞു വീട്ടിൽപ്പോകവെയാണ് സംഭവം. കാറിൽ അഞ്ചുകിലോമീറ്റർ പിന്നിട്ടപ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വച്ച് ഡ്രൈവറും മുൻവശത്തെ സീറ്റിലിരുന്ന മറ്റൊരാളും ചേർന്ന് യുവതികളെ അക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. തോക്കു ചൂണ്ടിയശേഷം, കൈവശമുണ്ടായിരുന്ന ബാഗും ആഭരണങ്ങളും ശമ്പളം ലഭിച്ച 28000 രൂപയും പിടിച്ചുവാങ്ങുകയായിരുന്നു. അതിനുശേഷമാണ് യുവതികളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഈ സമയം യുവതികളിൽ ഒരാൾ, തോക്ക് തട്ടിത്തെറിപ്പിക്കുകയും, അക്രമിയുടെ സ്വകാര്യ ഭാഗത്ത് തൊഴിക്കുകയുമായിരുന്നു. തൊഴിയേറ്റ് കാറിനുള്ളിൽ സഹായി വീണത് കണ്ട ഡ്രൈവർ കാർ നിർത്തി പെൺകുട്ടിയെ കടന്നു പിടിച്ചു. പെൺകുട്ടി ചെറുത്തു നിൽക്കുന്നതിനിടെ സഹായി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഓടിയെത്തി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഇയാളുടെ സ്വകാര്യ ഭാഗത്ത് വീണ്ടും വീണ്ടും തൊഴിച്ചു. തൊഴിയേറ്റ് രണ്ടു പേരും റോഡിൽ തലയിടിച്ചു വീണു.
ഏറെനേരത്തെ പിടിവലിക്കുശേഷം രണ്ടുപേരും കാറിന്റെ ഡോർ തുറന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടയ്ക്ക് യുവതികളിൽ ഒരാൾക്ക്, അക്രമിസംഘത്തിന്റെ മർദ്ദനമേറ്റു. സംഭവത്തിനുശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി യുവതികൾ പരാതി നൽകി. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യുവതികൾ നൽകിയ വിവരം അനുസരിച്ച് കാറിൻറെ ഉടമയെയും കാർ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവർ ഒളിവിലാണ്.


Viewing all articles
Browse latest Browse all 20532

Trending Articles