കൊച്ചി: സ്ത്രീകളെ ശല്യം ചെയ്തിരുന്ന സൈബര്‍ ക്വട്ടേഷന്‍ നേതാവിനെ കുടുക്കിയത് നാടകീയമായി. പരാതിക്കാരില്‍ ഒരാളായ ദിയ സന സൈബര്‍ തെറിയനും അശ്ലീല കമന്റ് തൊഴിലാളി ഗ്രൂപ്പുകളുടെ നേതാവുമായ അമര്‍ജിത്ത് രാധാകൃഷണന്‍ എന്ന യുവാവിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തുകയായിരുന്നു. സൗഹൃദം പ്രതീക്ഷിച്ചെത്തിയ അമര്‍ജിത്തിനെ താനും മറ്റു പരാതിക്കാരികളും ചേര്‍ന്നു കൈകാര്യം ചെയ്ത ശേഷം പൊലീസില്‍ ഏല്‍പ്പിച്ചുവെന്ന് ദിയ സന നാരദ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച് ദിയ സന: ”ഫേസ്ബുക്ക് ചാറ്റില്‍ അശ്ലീലം വിളമ്പിയ ചെറുപ്പക്കാരന്റെ ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ ഞാന്‍ വാളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കിങ്ങേഴ്‌സ് എന്ന ഗ്രൂപ്പില്‍ നിന്നും അലവലാതി ഷായി എന്ന ഫേക്ക്‌ഐഡിയില്‍ നിന്നും തെറിവിളികള്‍ വന്നുകൊണ്ടിരുന്നു. പോസ്റ്റില്‍ എന്നെ അനുകൂലിച്ച് സംസാരിച്ച രഹനാ ഫാത്തിമയ്ക്കും നേരെ സൈബര്‍ ആക്രമണം ഉണ്ടായി. ഞങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു മറ്റു ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാക്കിയ ഫേക്ക്‌ഐഡി സംഘം ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് തെറിവിളിക്കാന്‍ തുടങ്ങി. ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അമര്‍ജിത്ത് രാധാകൃഷ്ണനാണെന്ന് പിന്നീട് മനസ്സിലായി. സ്ഥിരമായി തെറിവിളിയും അപമാനിക്കലും പതിവായതോടെ ഞങ്ങള്‍ നിയമനടപടിക്ക് ഒരുങ്ങി. ഫേക്ക്‌ഐഡികളില്‍ നിന്നും പ്രോക്‌സി സംവിധാനങ്ങള്‍ ഉപയോഗിച്ചുമുള്ള നീക്കമായിരുന്നതിനാല്‍ പൊലീസിന് പ്രതികളെ കണ്ടെത്താനിയാല്ല.