Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ട്രെയിൻ പാളം തെറ്റി 63 മരണം; 600 പേർക്ക് പരിക്ക്

$
0
0

യോന്‍ഡെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 63 പേര്‍ മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. കാമറൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.ട്രെയിന്‍ പാളം തെറ്റി കീഴ്‌മേല്‍ മറിയുകയായിരുന്നു. 600 പേര്‍ യാത്ര ചെയ്യേണ്ട ട്രെയിനില്‍ അപകട സമയത്ത് 1300ലധികം പേര്‍ യാത്ര ചെയ്തിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എസേക്കക്ക് സമീപത്തു വെച്ചാണ് ട്രെയിൻ പാളം തെറ്റി കീഴ്മേൽ മറിഞ്ഞത്. 600 പേർ യാത്ര ചെയ്യേണ്ട ട്രെയിനിൽ അപകട സമയത്ത് 1300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടർന്ന് യാത്രക്കാർക്കായി എട്ട് ബോഗികൾ അധികമായി ട്രെയിനിൽ ഘടിപ്പിച്ചിരുന്നു. ഇതാണ് യാത്രക്കാരുടെ തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എഡ്ഗാർഡ് അലെൻ മെബേൻഗോ അറിയിച്ചു.


Viewing all articles
Browse latest Browse all 20534

Trending Articles