Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പി. ജയരാജന് വീണ്ടും വധഭീഷണി.സുരക്ഷ നല്‍കിയാല്‍ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുമെന്നും മുന്നറിയിപ്പ്

$
0
0

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് വീണ്ടും വധഭീഷണി. ഒരു മാസത്തിനുള്ളില്‍ പി. ജയരാജനെ വധിക്കുമെന്നുള്ള ഭീഷണിക്കത്ത് കണ്ണൂര്‍ ടൗണ്‍ സി.ഐ കെ.വി. വേണുഗോപാലിനാണ് ലഭിച്ചത്. ഒരു മാസം മുമ്പും പി. ജയരാജനെ വധിക്കുമെന്നുള്ള ഭീഷണിക്കത്ത് ലഭിച്ചിരുന്നു.  ഒരു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും എന്നാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനമുണ്ടാകുകയുള്ളൂവെന്നുമാണ് കത്തില്‍ പറയുന്നത്. പൊതുയോഗങ്ങളില്‍നിന്നും പി. ജയരാജന്‍ പങ്കെടുക്കുന്ന പരിപാടികളില്‍നിന്നും പൊലീസ് മാറിനില്‍ക്കണം. അല്ളെങ്കില്‍, നിങ്ങളുടെ ആളുകള്‍ക്ക് പരിക്കേല്‍ക്കാനുളള സാധ്യതയുണ്ടെന്നും ചീഫ് ഓഫ് ദ ഓര്‍ഡര്‍ എന്നപേരില്‍ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭീഷണിക്കത്തിനെ തുടര്‍ന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.

ഐ.എസിനെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് ജയരാജന് കഴിഞ്ഞ ഓഗസ്റ്റിലും ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഹെയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ജയരാജന് അന്ന് ഭീഷണി കത്ത് ലഭിച്ചത്. ഐ.എസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇനി വലിയ വായില്‍ പറയാന്‍ അനുവദിക്കില്ല എന്ന് കത്തില്‍ പറഞ്ഞിരുന്നു.മൂന്നു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും ഇത് ആര്‍.എസ്.എസുകാര്‍ പറയുന്നത് പോലെയല്ല എന്നും വളരെ ദൂരെ നിന്നും നെഞ്ചുങ്കൂട് തകര്‍ത്ത് കളയുമെന്നും, തങ്ങളുടെ കയ്യില്‍ എകെ 47 തോക്കുകള്‍ ഉണ്ടെന്നും മുന്‍ കത്തില്‍ പറഞ്ഞിരുന്നു.ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം ആണ് എന്നും കത്തില്‍ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്ന് കഴിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് പി. ജയരാജന് മറ്റൊരു ഭീഷണിയും കത്തിന്റെ രൂപത്തില്‍ ലഭിച്ചിരിക്കുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles