Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഇ പി ജയരാജന്റെ തേക്ക് വിവാദം വന്‍ മാധ്യമ ഗൂഡാലോചന: ഓപ്പറേഷനു പിന്നില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാവ്

$
0
0

കോട്ടയം :ഇ പി ജയരാജനെ തേക്ക് വിവാദത്തില്‍ പെടുത്തിയത് രണ്ട് പത്രങ്ങളുടേയും ഒരു ടി വി ചാനലിന്‍റേയും സെന്‍ട്രല്‍ ഡസ്ക് ഓപറേഷന്‍. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രവും തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി വി ചാനലും പത്രവുമാണ് പിന്നില്‍.

വാര്‍ത്ത ആദ്യം ലഭിച്ചത് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന്‍റെ സെന്‍ട്രല്‍ ഡസ്കില്‍. സാധാരണ ഗതിയില്‍ അതത് ബ്യൂറോയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകളാണ് ഡസ്ക് കൈകാര്യം ചെയ്യുക. എന്നാല്‍ ഇക്കാര്യത്തില്‍ അസാധാരണമായി കോട്ടയം പത്രത്തിന്‍റെ സെന്‍ട്രല്‍ ഡസ്കില്‍ വാര്‍ത്ത എത്തി. വാര്‍ത്ത കൈകാര്യം ചെയ്തത് മുതിര്‍ന്ന എഡിറ്റോറിയല്‍ അംഗങ്ങള്‍ മാത്രം. വാര്‍ത്ത എത്തിച്ചത് പത്രത്തിന്‍റെ പ്രാദേശിക ലേഖകനും കല്യാശ്ശേരി മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും മലബാര്‍ മേഖലയില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവ കോണ്‍ഗ്രസ് നേതാവും ചേര്‍ന്ന്. 20 – 10 – 2016 ഉച്ചയ്ക്കാണ് വാര്‍ത്ത കോട്ടയത്ത് എത്തിയത്.

Also Read : 2017 ജനുവരിക്ക് ശേഷം പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ല.പിണറായിക്ക് ഇനി വെറും 100 ദിവസം മാത്രം …മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിക്കും..

എന്നാല്‍ വാര്‍ത്തയ്ക്ക് കൂടുതല്‍ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി അന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം ആസ്ഥാനമായ പത്രത്തിന്‍റെ സെന്‍ട്രല്‍ ഡസ്കിലെ സുഹൃത്തുക്കള്‍ക്ക് വാര്‍ത്ത കൈമാി. എന്നാല്‍ അന്ന് പത്രത്തില്‍ അച്ചടിക്കുന്നതിന് പകരം വളരെ പ്രാധാന്യം ലഭിക്കാന്‍ മാനേജ്മെന്‍റ് തീരുമാനപ്രകാരം തല്‍സമയ ചര്‍ച്ചകള്‍ക്കായി പ്രസ്തുത ടി വി ചാനലിന് വാര്‍ത്ത നല്‍കി. 20 – 10 – 16 ഉച്ചയ്ക്ക് കോട്ടയത്തും വൈകുന്നേരത്തോടെ തിരുവനന്തപുരത്തും ലഭിച്ച വാര്‍ത്ത 21 – 10 – 16 ലെ പൊതുവാര്‍ത്തകളുടെ തിരക്ക് കഴിഞ്ഞ് ശ്രദ്ധിക്കപ്പെടുന്ന സമയത്ത് അവതരിപ്പിക്കാന്‍ തീരുമാനിച്ചത് ചാനലിലെ മുതിര്‍ന്ന എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളാണ്. ശേഷം വാര്‍ത്തയുടെ വിശദാംശങ്ങള്‍ പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് നല്‍കി. തിരുവനന്തപുരം ആസ്ഥാനമായ ചാനലില്‍ വാര്‍ത്ത വന്നതിന് ശേഷം കോട്ടയം പത്രത്തിന്‍റെ ഓണ്‍ലയന്‍ എഡിഷനില്‍ പ്രാധാന്യത്തോടെ വാര്‍ത്ത അവതരിപ്പിക്കാനും തീരുമാനിച്ചു. പിന്നീടുണ്ടായതെല്ലാം ചരിത്രം.

ഒരു കോടി അന്‍പത് കോടിയായതും മരം തേക്കായതും ക്ഷേത്രം ഇ പി ജയരാജന്‍റെ കുടുംബ വക ആയതുമൊക്കെ കോട്ടയം ആസ്ഥാനമായ പത്രത്തിന്‍റെ പ്രാദേശിക ലേഖകനും പ്രാദേശിക കോണ്‍ഗ്രസ് നേതാവും നല്‍കിയ വിവരങ്ങള്‍ അതേപടി വിഴുങ്ങിയതിനാന്‍.അത്തരം വിശദാംശങ്ങളാണ് തിരുവനന്തപുരം കേന്ദ്രമായ പത്രത്തിന്‍റെ സെന്‍ട്രല്‍ ഡസ്കിന് ലഭിച്ചത്.അത് അതേപടി ചാനലിന് കൈമാറി. സെന്‍ട്രല്‍ ഡസ്കിന്‍റെ നിര്‍ദ്ദേശമായതിനാല്‍ വാര്‍ത്ത കൈകാര്യം ചെയ്ത ടി വി ചാനല്‍ റിപ്പോര്‍ട്ടര്‍ ഒരുതരത്തിലുള്ള അന്വേഷണത്തിനും ശ്രമിച്ചതുമില്ല.

എസ് വി പ്രദീപ്, ന്യൂസ് 18 മുൻ
സീനിയർ അവതാരകൻ, 9495827909
https://www.facebook.com/svpradeeptvm

 


Viewing all articles
Browse latest Browse all 20522

Trending Articles