Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

അഴിമതിക്കാര്‍ക്ക് പേടി സ്വപ്‌നമായി വിജിലന്‍സ് ഡയറക്ടര്‍ തുടരും.ജാക്കബ് തോമസിനെ മാറ്റുന്ന വിഷയം പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി,പ്രതിപക്ഷത്തിന് നിരാശ

$
0
0

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരും . ജേക്കബ് തോമസിനെ മാറ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. ഇതോടെ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് തുടരുമെന്നും ഉറപ്പായി. ഇപ്പോള്‍ ഞങ്ങള്‍ക്കു മുന്നില്‍ അങ്ങനെയൊരു വിഷയമില്ല. തീരുമാനമാകുമ്പോള്‍ നിങ്ങളെ അറിയിക്കാം- മന്ത്രിസഭാ യോഗം കഴിഞ്ഞു മടങ്ങുമ്പോള്‍ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞത് ഇങ്ങനെയായിരുന്നു. അതായത് ജേക്കബ് തോമസിന്റെ കത്ത് പരിഗണിക്കില്ലെന്ന സൂചനയായിരുന്നു ഇത്. ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന തീരുമാനം പാര്‍ട്ടിയും മുഖ്യമന്ത്രിയും കൈക്കൊണ്ടതിനാല്‍ വൈകുന്നേരം മന്ത്രിസഭായോഗത്തില്‍ പകരക്കാരനെക്കുറിച്ചു ചര്‍ച്ച ചെയ്തില്ല. സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തിനു പകരം ഉചിത നിയമനം എളുപ്പമാകില്ല. ചൊവ്വാഴ്ച വൈകിട്ടാണു തന്നെ മാറ്റണമെന്ന കത്ത് ജേക്കബ് തോമസ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്. കത്ത് അപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര സെക്രട്ടറി കൈമാറി. ഇ.പി.ജയരാജന്റെ ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ച ഘട്ടത്തിലുള്ള ഡയറക്ടറുടെ ഈ അപ്രതീക്ഷിത പിന്മാറ്റം സര്‍ക്കാരിനെ വല്ലാത്ത പ്രതിരോധത്തിലാക്കി. ഇന്നലെ രാവിലെ പതിവുപോലെ ഓഫിസില്‍ എത്തിയ ജേക്കബ് തോമസിന്റെ പ്രതികരണം ശ്രദ്ധേയമായി. ‘ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. ഇന്നലത്തെ സത്യം ഇന്നു സത്യമാകണമെന്നില്ല’.

ജേക്കബ് തോമസ് മാറേണ്ടതില്ലെന്നു വി എസ്.അച്യുതാനന്ദനും പ്രതികരിച്ചു. അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും കത്ത് സര്‍ക്കാര്‍ സ്വീകരിക്കുമെന്നു കരുതുന്നില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. അതിനു ശേഷമാണ് എകെജി സെന്ററില്‍ സിപിഐ(എം) അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജേക്കബ് തോമസ് തുടരുന്നതാണു നല്ലതെന്നും മാറ്റുന്നതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു ക്ഷീണമാകുമെന്നും യോഗം വിലയിരുത്തി. തുടര്‍ന്ന് എകെജി സെന്ററില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയം ചര്‍ച്ച ചെയ്തു. അതിന് ശേഷമാണ് ജേക്കബ് തോമസിന് അനുകൂലമായ തീരുമാനം ഉ്ണ്ടായത്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാത്ത തരത്തില്‍ ജേക്കബ് തോമസ് വിജിലന്‍സ് മുന്നോട്ട് പോകുമെന്നാണ് സൂചന. എന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ വിട്ടുവീഴ്ച കാണിക്കുകയുമില്ല. ജേക്കബ് തോമസിനെ മാറ്റേണ്ടതില്ലെന്ന് സിപിഎമ്മിനെ കൊണ്ട് പോലും പിണറായി തീരുമാനം എടുപ്പിച്ചു. ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള നീക്കം ഇതോടെ പൊളിഞ്ഞു. ഐഎഎസ്-ഐപിഎസ് ലോബിയാണ് ജേക്കബ് തോമസിനെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന തിരിച്ചറിവിലാണ് .
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കാന്‍ അതിവിദഗ്ധമായി കരുക്കള്‍ നീക്കിയത് ഐഎഎസ് ലോബിയായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം വന്നതോടെയാണ് നിലപാട് കടുപ്പിച്ചത്. ജേക്കബ് തോമസിനെ മാറ്റിയാല്‍ മാത്രമേ അടങ്ങുവെന്ന് എബ്രഹാം തീരുമാനിച്ചു. ഇതോടെയാണ് മനോരമ അടക്കമുള്ള പത്രങ്ങളില്‍ ജേക്കബ് തോമസിനെതിരെ വാര്‍ത്ത വരുന്നത്. ഇത് മനസ്സിലാക്കിയാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ജേക്കബ് തോമസ് കത്ത് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.തൊഴില്‍വകുപ്പ് സെക്രട്ടറിയും ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റുമായ ടോം ജോസ്, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെതിരെ ഐഎഎസുകാര്‍ ഗൂഢാലോചന സജീവമാക്കിയത്. കൂടാതെ ടി.ഒ.സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി തേടുകയും ആരോപണം നേരിടുന്ന മറ്റ് ഐ.എ.എസ്, ഐ.ഐ.പി.എസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ആരോപണങ്ങളും വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ചു വരികയായിരുന്നു.ഇതിനിടെയാണ് ജേക്കബ് തോമസ് 2009-13കാലത്ത് തുറുമുഖ ഡയറക്ടറായിരിക്കെ സര്‍ക്കാറിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

 

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com


Viewing all articles
Browse latest Browse all 20522

Trending Articles