Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വര്‍ഗീയ പ്രസംഗം ; എന്‍. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

$
0
0

മലപ്പുറം: മലപ്പുറം ജില്ലയെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന പ്രസംഗം നടത്തിയതിന് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോത്തുകല്ല് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലപ്പുറത്ത് നിന്ന് എം.എല്‍.എമാര്‍ കൂടാന്‍ കാരണം മുസ്‌ലിംങ്ങള്‍ പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുന്നതെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച് ജില്ലയാണ് മലപ്പുറമെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു.

Also Read :അവന്‍ എന്നെ തരളിതനാക്കുന്നു സുന്ദരിയെന്നു വിളിക്കുന്നു …എന്നെ പ്രീതിപ്പെടുത്തുന്നു …ഞാന്‍ അവനോപ്പം കിടക്ക പങ്കിട്ടു…എന്തുകൊണ്ടാണ് വിവാഹിതര്‍ പങ്കാളിയെ ചീറ്റ് ചെയ്യുന്നു …പങ്കാളികളെ കബളിപ്പിച്ച ആളുകളുടെ കുറ്റസമ്മത വെളിപ്പെടുത്തല്‍ 
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്.വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ നേരത്തെ പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

Also Read :മലപ്പുറത്തെ മുസ്ലീങ്ങള്‍ പന്നി പ്രസവിക്കും പോലെ,ഒരു വീട്ടില്‍ രണ്ടും മൂന്നും ഭാര്യമാര്‍.മലപ്പുറത്ത് എം എല്‍ എ മാര്‍ കൂടാനും കാരണം ഇതുതന്നെ ….

മുസ്ലിം സ്ത്രീകളെ പന്നിയോടുപമിക്കുകയും , പന്നികളെ പോലെ പെറ്റുപെരുകുകയാണ് മുസ്ലിങ്ങളെന്നും അതിനാലാണ് മലപ്പുറത്തു നിന്നും ഇത്രയധികം എംഎല്‍എമാരുണ്ടാകുന്നതെന്നും, അധിക്ഷേപിച്ച്‌ സംസാരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ കൂടിയായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ തന്റെ മാപ്പു ചോദിച്ച്‌ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയില്‍ ഭാഷ മയപ്പെടുത്തിയിട്ടുണ്ട്.

ഈ വീഡിയോക്കെതിരെ അതിശക്തമായ പ്രതികരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ശക്തമായ ഈ അഭിപ്രായ പ്രകടനങ്ങള്‍ നിയമ സംവിധാനത്തെയും സംസ്ഥാന സര്‍ക്കാരിനെയും നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിക്കും എന്ന സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ പുതിയ നിലപാടുമായ്‌ ഗോപാലകൃഷണന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്.

ക്കഴിഞ്ഞ ജൂലൈ 20ന് യൂ ട്യൂബിൽ അപ് ലോഡു ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശങ്ങൾ. യൂ ട്യൂബ് സീരീസിലെ 1660-ാം വീഡിയോയിലെ 5.12-ാം മിനിട്ടു മുതലുളള ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വീഡിയോകളിൽ വിമർശനവും പരിഹാസവും ചൊരിയുന്ന മുസ്ലിങ്ങൾക്കുളള മറുപടിയെന്ന നിലയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Also Read : വര്‍ഗീയ വിഷം തുപ്പിയ പ്രസംഗത്തില്‍ നിന്നും തലയൂരാന്‍ വിഭലശ്രമം … യുഎപിഎ ചുമത്തണമെന്ന പരാതി ഉയര്‍ന്നപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ചു ഗോപാലകൃഷ്ണന്‍

എന്നാല്‍ രണ്ടുമൂന്നുനാലു വർഷം മുമ്പു പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ലെന്നും എല്ലാവരെയും താൻ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നുമൊക്കെ അദ്ദേഹം ഇപ്പോള്‍ ബഹുമാനത്തോടെ വാദിക്കുന്നു.

ഈ ലോകം മുഴുവൻ ഈയൊരു മതത്തിൽപ്പെട്ടവർ കൊലയും കൊളളയും കൊളളിവെയ്പും കളളക്കടത്തും നടത്തുന്നുവെന്നും ഫ്രാൻസിൽ ബോംബുവെയ്ക്കാൻ പറ്റാത്തതുകൊണ്ട് വണ്ടിയിടിച്ചു കയറ്റി പത്തൻപതുപേരെ കൊന്നുവെന്നുമൊക്കെയുളള പരാമർശങ്ങൾ ആ വീഡിയോയിലുണ്ട്. ഈ കൊലകളത്രയും നടത്തുന്നത് ഒറ്റ മതത്തിലെ ആൾക്കാരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതൊക്കെ മനസിലാക്കാൻ താൻ ഖുർ ആൻ വായിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

മലപ്പുറത്തെ മിനി പാകിസ്താനാണെന്നു പറഞ്ഞത് താനല്ലെന്നും പണ്ട് പത്രങ്ങളിൽ വന്നത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്താനിൽ നിന്നു വന്ന കുറച്ചുപേർ മലപ്പുറത്ത് താമസിക്കുന്നതിനെക്കുറിച്ച് പത്രവാർത്തകളുണ്ടായിരുന്നുവെന്നും ആ സാഹചര്യത്തിൽ അതേക്കുറിച്ച് പരാമർശിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് പുതിയ വീഡിയോയിലെ അവകാശവാദം.

വിവാദമായ വീഡിയോ മൂന്ന്, നാല് വര്‍ഷം പഴക്കമുള്ളതാണെന്നും ഇസ്ലാം സമുദായത്തിലെ രീതികളെ കുറിച്ചും, ബഹുഭാര്യാത്വത്തെ കുറിച്ചും, കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം സമുദായത്തിന്റെ സമീപനത്തെ കുറിച്ചും പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കമന്റ് ചെയ്യുകയായിരുന്നുവെന്ന് അറിയിച്ചു.

അന്നത്തെ വിഷയത്തിനോട് അനുബന്ധിച്ചാണ് അത്തരത്തില്‍ താന്‍ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആദ്യം പുറത്തുവന്ന വീഡിയോയില്‍ ‘മുസ്ലിം’ എന്ന വാക്കുപയോഗിക്കുമ്ബോഴുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ പുച്ഛഭാവം രണ്ടാമത്തെ മാപ്പു വീഡിയോയില്‍ ‘ഇസ്ലാം സമുദായം’ എന്ന ബഹുമാനം കലര്‍ന്ന വാക്കായി മാറിയിട്ടുണ്ട്. ഒന്നാം വീഡിയോയിലെ ‘രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് കുട്ടികളുണ്ടാക്കുകയാണ് മുസ്ലിങ്ങള്‍’ എന്ന ആക്ഷേപകരമായ പ്രയോഗം രണ്ടാം വീഡിയോയില്‍ ‘സമുദായത്തിലെ ബഹുഭാര്യാത്വം’ എന്നായി മാറി. ‘പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നു’ എന്ന പരിഹാസം ‘കുട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്‍കറേജു ചെയ്യുന്ന സമുദായത്തിന്റെ രീതി’ എന്നായി മയപ്പെട്ടു. എല്ലാവരും ഭാരതീയരാണെന്നും ഗോപാലകൃഷ്ണന്‍ വര്‍ഗീയ വാദിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തനിക്ക് ഇതില്‍ ദുഖമുണ്ടെന്നും എന്‍ ഗോപാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പി്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്തായാലും കേരളത്തില്‍ ആര്‍ജ്ജവമുള്ള പുതിയ ഭരണം വന്നതിനാല്‍ സോഷ്യല്‍ മീഡിയ ശക്തമായ സര്‍ക്കാര്‍ നിയമ ഇടപെടല്‍ ആണ് ഗോപാലകൃഷ്ണന്‍ ശശികല സലഫി അധ്യാപകര്‍ തുടങ്ങിയ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരുടെ  കാര്യത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയുള്ള ഈ ആവശ്യങ്ങളോട് തുറന്ന മനസ്ഥിതി ആണെന്നാണ് മന്ത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും.


Viewing all articles
Browse latest Browse all 20522

Trending Articles