Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

അഗളിയിലെ ഫോറസ്റ്റ് ക്യാമ്പ് സെന്റര്‍ മാവോവാദികള്‍ തകര്‍ത്തു; തുടുക്കിയില്‍ ക്യാമ്പ് ഷെഡ് കത്തിച്ചു

$
0
0

അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ രാവിലെ ആദിവാസികളാണ് ക്യാമ്പ് ഷെഡുകള്‍ ആക്രമിക്കപ്പെട്ടതു കണ്ടെത്തിയത്. ആനവായില്‍ ഷെഡ് തകര്‍ത്ത് അരിയും മറ്റു ‘ഭക്ഷ്യവസ്തുക്കളും അപഹരിച്ചു. കസേര, പാത്രങ്ങള്‍, യൂണിഫോം തുടങ്ങിയവ കൂട്ടിയിട്ടു കത്തിച്ചു.

   ആനവായ് ക്യാമ്പ് ഷെഡില്‍നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ തുടുക്കി വനമേഖലയിലെ ക്യാമ്പ് ഷെഡില്‍ തീ കൊളത്തുകയാണുണ്ടായത്. ഷെഡിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ കത്തിനശിച്ചു. ഷെഡിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് കാണാതായിട്ടുണ്ട്. ഈയിടെ മാവോയിസ്റ്റ് സംഘവും പോലീസും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്ത കടുകുമണ്ണ വനത്തില്‍നിന്നു നാലു കിലോമീറ്ററോളം അകലെയാണ് തുടുക്കിയിലെ ഷെഡ് സ്ഥിതി ചെയ്യുന്നത്. ക്യാമ്പ് ഷെഡുകളിലെ ജീവനക്കാര്‍ ഔദ്യോഗിക പഠനയാത്രയിലായിരുന്നതിനാല്‍ ഷെഡുകളില്‍ ആരും ഉണ്ടായിരുന്നില്ല.

   ഷെഡിന്റെ പരിസരപ്രദേശത്തു മാവോയിസ്റ്റ് പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. അഗളി എസ്‌ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ട് സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആനവായ് ക്യാമ്പ് ഷെഡ് ഇതിനുമുമ്പും മാവോവാദികള്‍ തല്ലിത്തകര്‍ക്കുകയും തീകൊളുത്തുകയും ചെയ്തിട്ടുണ്ട്.

   കടുകുമണ്ണ വനത്തില്‍ പോലീസുമായി ഏറ്റുമുട്ടിയശേഷം പിന്‍വാങ്ങിനിന്ന മാവോയിസ്റ്റ് സംഘം വനംവകുപ്പ് ഷെഡ് കത്തിച്ചതോടെ വീണ്ടും സാന്നിധ്യം വിളിച്ചറിയിച്ചിരിക്കുകയാണ്. ഇലക്ഷന്‍ ദിനങ്ങളോടനുബന്ധിച്ചു മാവോയിസ്റ്റ് ‘ഭീഷണി നേരിടാന്‍ അട്ടപ്പാടിയില്‍ വന്‍സുരക്ഷാക്രമീകരണങ്ങളാണു സജ്ജമാക്കിയിരുന്നത്. ഇലക്ഷന്‍ ഫലപ്രഖ്യാപനം പുറത്തുവന്ന രാത്രിതന്നെ വീണ്ടും വനത്തില്‍ വനം ഷെഡുകള്‍ കത്തിയമര്‍ന്നു.


Viewing all articles
Browse latest Browse all 20532

Trending Articles