Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

മദ്യം ഉപയോഗിക്കുന്നതിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കില്ല; പട്ടികയിലെ ആദ്യ പത്തിൽ ആരൊക്കെ റിപ്പോർട്ട് പുറത്തിറങ്ങി

$
0
0

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്ത് മദ്യപാനത്തിന്റെ കാര്യത്തിൽ എത്രാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുളളത്. അടുത്തിടെ എക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പുറത്തുവിട്ട പട്ടികയിലാണ് ലോകത്ത് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുള്ള രാജ്യങ്ങളുള്ളത്.
ലോകത്ത് മദ്യപാനത്തിന്റെ കാര്യത്തിൽ എത്രാം സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുളളത്. ഇതിനുള്ള ഉത്തരവുമായി ഒരു പട്ടിക പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ എക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പുറത്തുവിട്ട പട്ടികയിലാണ് ലോകത്ത് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുള്ള രാജ്യങ്ങളുള്ളത്. ഈ പട്ടികയിൽ ഇന്ത്യയ്ക്ക് മുപ്പത്തിരണ്ടാം സ്ഥാനമാണുള്ളത്. 2.2 ലിറ്റർ പെർ കാപ്പിറ്റയാണ് ഇന്ത്യയിലെ മദ്യ ഉപഭോഗം. ആകെ 34 രാജ്യങ്ങളുടെ പട്ടികയാണ് എക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ പുറത്തുവിട്ടത്. ലോകത്ത് മദ്യപാനത്തിന്റെ ഉപഭോഗം വർദ്ധിച്ചുവരുകയാണ്. സാമ്പത്തികസ്ഥിതി വർദ്ധിക്കുന്നതിനൊപ്പം മദ്യപാനത്തിന്റെ അളവും കൂടിവരികയാണ്.
മദ്യ ഉപഭോഗത്തിൽ മുന്നിട്ടുനിൽക്കുന്ന 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
10, ജർമ്മനി 10.8 ലിറ്റർ പെർ ക്യാപിറ്റ
9, പോളണ്ട് 10.9 ലിറ്റർ പെർ ക്യാപിറ്റ
8, ലക്‌സംബർഗ് 10.9 ലിറ്റർ പെർ ക്യാപിറ്റ
7, ഫ്രാൻസ് 11 ലിറ്റർ പെർ ക്യാപിറ്റ
6, ഹംഗറി 11 ലിറ്റർ പെർ ക്യാപിറ്റ
5, റഷ്യൻ ഫെഡറേഷൻ 11.2 ലിറ്റർ പെർ ക്യാപിറ്റ
4, ചെക്ക് റിപ്പബ്ലിക് 11.7 ലിറ്റർ പെർ ക്യാപിറ്റ
3, എസ്‌തോണിയ 11.8 ലിറ്റർ പെർ ക്യാപിറ്റ
2, ഓസ്ട്രിയ 12 ലിറ്റർ പെർ ക്യാപിറ്റ
1, ലിത്വാനിയ 14 ലിറ്റർ പെർ ക്യാപിറ്റ


Viewing all articles
Browse latest Browse all 20532

Trending Articles