Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാസന്ദർശനത്തിന് സ്ഥിരീകരണം

$
0
0

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്നതിൽ സ്ഥിരീകരണം.അടുത്തവർഷത്തെ വിദേശ പര്യടന പരിപാടികളുടെ ഭാഗമായിട്ടാകും മാർപാപ്പ ഇവിടെയുമെത്തുക. സിറോ മലബാര്‍ സഭയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാസന്ദര്‍ശനം സംബന്ധിച്ച് മാര്‍പാപ്പ തന്നെ സ്ഥിരീകരണം നല്‍കിയതായി സിറോ മലബാര്‍ സഭാധ്യക്ഷൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു.ഡല്‍ഹി സിറോ മലബാര്‍ സഭയുടെ ജൂബിലിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യയില്‍നിന്ന് പോളണ്ടിലേക്ക് പോകുന്ന വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പിനാക്യോക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്നത് ഉറപ്പാണെങ്കിലും തീയതി,സന്ദർശന സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച് ധാരണയായിട്ടില്ല.എങ്കിലും രാജ്യത്ത് കത്തോലിക്കർ അധികമുള്ള കേരളത്തിൽ മിക്കവാറും തന്നെ ഫ്രാൻസിസ് മാർപാപ്പ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Viewing all articles
Browse latest Browse all 20539

Trending Articles