Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ബഡായി ബംഗ്ലാവില്‍ പിഷാരടിയെ തല്ലിപ്പുറത്താക്കിയതോ? ചോദ്യത്തിന് പിഷാരടിയുടെ ദയനീയ മറുപടി..

$
0
0

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ അഭാവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ വന്നപ്പോള്‍ പിഷാരടിയെ എന്തിന് തഴഞ്ഞു എന്നാണ് പലരും ചോദിച്ചത്. പതിവ് നിലവാരം പുലര്‍ത്താന്‍ ഷോയ്ക്കു കഴിഞ്ഞതുമില്ല. പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകള്‍ ചറപറ പ്രവഹിക്കാനും തുടങ്ങി.

പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാര്‍ ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍. എന്നാല്‍, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പിഷാരടി പിന്‍മാറുകയാണെന്നും ഗോസിപ്പുകള്‍ വന്നു.

Also Read : പുരുഷന്‍മാർ സ്ത്രീകളെ പോലെ കാലിലെ രോമം റിമൂവ് ചെയ്യുമോ ?

മോഹന്‍ ലാല്‍ പങ്കെടുത്ത പരിപാടിയില്‍ ഒപ്പം, പുലുമുരുകന്‍ വിശേഷങ്ങളായിരുന്നു പങ്കുവച്ചത്. ലാലേട്ടനും അനുശ്രിയും മീനാക്ഷിയും വന്നു അനുഭവങ്ങള്‍ പങ്കുവച്ചു. മുകേഷിന്റെ പതിവ് നര്‍മ സല്ലാപങ്ങളും എല്ലാം എപ്പിസോഡ് മുഴുവന്‍ നിറഞ്ഞു നിന്നു. എന്നാല്‍ പരിപാടി ഓണ്‍ എയറില്‍ വന്നു മിനുട്ടുകള്‍ പിന്നുടുമ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമായി. ഇത്രയും മാസ് എപ്പിസോഡ് ഇടയ്ക്ക് എപ്പോഴോ ആസ്വദനത്തില്‍ നിന്നും വ്യതിചലിച്ചത് നമ്മുടെ പിഷാരടി അവതാരകനായി ഇല്ലാത്തതു കൊണ്ടാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി പാട്ടും ഡാന്‍സും വിശേഷങ്ങളുമൊക്കെയായാണ് കടന്നു പോയത്. അതിനിടയില്‍ കാഴ്ചക്കാരായി വന്നവര്‍ ലാലേട്ടനോട് ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി പറയുകയും ഒക്കെ ചെയ്തു. ഇടയ്ക്ക് ഒപ്പത്തിലെ കഥാ സന്ദര്‍ഭത്തെ അനുസ്മരിപ്പിച്ചു കൊണ്ട് മനോജിന്റെ കോമഡി നമ്പറുകളും മുകേഷിന്റെ പതിവു ശൈലിയും എല്ലാം നിറഞ്ഞു നിന്നു

പ്രിയദര്‍ശന്‍- ലാലേട്ടന്‍ കൂട്ടുകെട്ടുകളില്‍ തുടങ്ങി പ്രണവിന്റെ സിനിമാപ്രവേശനം വരെ ചര്‍ച്ചയായി. എന്നിട്ടും ആളുകള്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഒരു പ്രിയദര്‍ശന്‍ ചിത്രം പോലെ കളര്‍ ഫുള്‍ ആയ എപ്പിലോഡ് ആയിട്ടും കാണികള്‍ ഒരു മുഖത്തിനു വേണ്ടി അന്വേഷിച്ചു. രമേഷ് പിഷാരടിയെ.. മലയാള ടെലിവിഷനിലെ തന്നെ മികച്ച പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവിലെ അവതാരകനായിരുന്നു മിമിക്രിയിലൂടെയെത്തി സിനിമയില്‍ കോമഡിക്കു പുതുഭാഷ്യം ചമച്ച പിഷാരടി.

അവസാനം പിഷാരടി തന്നെ മനസ് തുറന്നു. പിഷാരടി സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ്. 40 ദിവസത്തെ പരിപാടിക്കായി പോയതാണ്. പോകുംമുമ്പ് നാലു എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെയാണ് പുലിമുരുകന്‍ റിലീസാകുന്നതും ചിത്രം സൂപ്പര്‍ഹിറ്റായി മാറുന്നത്. യാദൃശ്ചികമായി മോഹന്‍ലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തു. ഇതോടെ പിഷരാടിയുടെ അഭാവത്തിലും പരിപാടി ചിത്രീകരിക്കുകയായിരുന്നു. പുലിമുരുകന്‍ തീയറ്ററില്‍നിന്നു മാറുന്നതിനു മുമ്പേ പരിപാടി സംപ്രേക്ഷണം ചെയ്തിട്ടേ കാര്യമുണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പിഷാരടി ഇല്ലാത്ത എപ്പിസോഡ് സംപ്രേക്ഷണം ചെയ്യേണ്ടിവന്നത്.

മലയാളികള്‍ക്ക് പിഷാരടിയോട് ഇന്നും ഇന്നലയും തുടങ്ങിയ ഇഷ്ടമല്ല. വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പിഷാരടിയെ ആളുകള്‍ക്ക് വളരെ ഇഷ്ടമാണ്. അതൊക്കെതന്നെയാണ് അദ്ദേഹത്തിന് മികച്ച ടെലിവിഷന്‍ അവതാരകന്‍ അവാര്‍ഡും തേടിയെത്തിയത്. ധര്‍മജനുമായുള്ള കൂട്ടുകെട്ടായിരുന്നു പ്രേക്ഷകരെ കൂടുതല്‍ പിഷാരടി എന്ന താരത്തോട് അടുപ്പിച്ചത്.2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ പിഷാരടി സിനിമയിലും അരങ്ങേറ്റം കുറിച്ചു. കപ്പല്‍ മുതലാളിയില്‍ നായകനായും അഭിനയിച്ചു. അടുത്ത കാലത്ത് അമര്‍ അക്‌ബര്‍ അന്തോണി എന്ന ചിത്രത്തിലെ നല്ലവനായ ഉണ്ണി ആളുകള്‍ക്കിടയില്‍ കൂടുതല്‍ ജനകീയനാക്കി.

 

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/ 
www.dailyindianherald.com


Viewing all articles
Browse latest Browse all 20522

Trending Articles