Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20537

എബിവിപി ഭീഷണി: ജെഎൻയു വിദ്യാർഥിയെ കാണാതായി

$
0
0

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥിയും ഐസ പ്രവർത്തകനുമായ വിദ്യാർത്ഥിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പൊലീസ്. എംഎസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥിയായ നജീബ് അഹമ്മദിനെയാണ് കാണാതായത്. ശനിയാഴ്ച മുതലാണ് നജീബിനെ കാണാതായത്. അതേസമയം ശനിയാഴ്ച രാത്രി ചില വിദ്യാർത്ഥികളുമായി നജീബ് വാക്കേറ്റമുണ്ടാതായി ഐസ പ്രവർത്തകർ പറഞ്ഞു.

ഐപിസി സെക്ഷൻ 365(തട്ടിക്കൊണ്ടുപോകൽ) പ്രകാരം വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നജീബിന്റെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് നജീബ് ഹോസ്റ്റലിലെത്തിയത്. ശനിയാഴ്ച രാത്രി ചില എബിവിബി പ്രവർത്തകരുമായി നജീബ് വഴക്കുണ്ടായി. ഹോസ്റ്റലിലെ മെസ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ പ്രചാരണം നടത്തുന്നതിനിടെയാണ് എബിവിപി പ്രവർത്തകരും നജീബും തമ്മിൽ വാക്കേറ്റമുണ്ടായതെന്ന് ഒരു ഐസ പ്രവർത്തകൻ പറഞ്ഞു.

നജീബ് പ്രവർത്തകരിൽ ഒരാളെ അടിച്ചതായും ആരോപണമുണ്ട്. ഇതേ തുടർന്ന് നജീബിനോട് അവർ ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. രണ്ട് വിദ്യാർത്ഥി സംഘങ്ങൾ തമ്മിലുണ്ടായ പ്രശ്‌നം വലുതാക്കി എബിവിപി പ്രവർത്തകൻ മുഴുവൻ പ്രശ്‌നത്തിൽ ഇടപെടുകയും നജീബിനെ അടിക്കുകയും ചെയ്‌തെന്ന് ഐസ പ്രവർത്തകൻ പറഞ്ഞു. നജീബിനെ രക്ഷിക്കാൻ ശ്രമിച്ചവരെയെല്ലാം എബിവിപി പ്രവർത്തകർ തല്ലിയെന്നും ആരോപണമുണ്ട്. വാർഡൻ, ജെഎൻയുഎസ് യു പ്രസിഡന്റ്, ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥികൾ എന്നിവരേയും എബിവിപി പ്രവർത്തകർ തല്ലിയെന്നും ഐസ പ്രവർത്തകൻ ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ജെഎൻയു എസ്‌യു പ്രവർത്തകൻ കാമ്പസിൽ പ്രകടനം നടത്തി.


Viewing all articles
Browse latest Browse all 20537

Trending Articles