Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഇന്ന് താരം അമ്മായി അമ്മ തന്നെ ‘പികെ ശ്രീമതി പോസ്റ്റ് മുക്കി.. ‘അമ്മായി അമ്മയോട്’ഇതാ 5 ചോദ്യങ്ങള്‍!

$
0
0

ഇന്ന് സോഷ്യല്‍ മീഡിയായുടെ താരം ‘അമ്മായിമ്മ ‘ തന്നെ .സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ച ചിറ്റപ്പന്‍ ഇ പി ജയരാജനായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരം. വിവാദനായകന്‍ സുധീര്‍ നമ്പ്യാരുടെ അമ്മയും എം പിയുമായ പി കെ ശ്രീമതി ടീച്ചറാണ് ഇന്നത്തെ താരം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിന്റെ കണക്കാണ് പി കെ ശ്രീമതി ഇപ്പോള്‍ പറയുന്നത്.

മരുകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്ത് പാര്‍ട്ടി പറഞ്ഞിട്ടാണ് എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കിലൂടെ പറഞ്ഞത്. പാര്‍ട്ടിയുടെ ഇമേജ് സൂക്ഷിക്കാന്‍ വേണ്ടി പത്ത് വര്‍ഷം താന്‍ മിണ്ടാതിരുന്നു എന്നും പി കെ ശ്രീമതി പറഞ്ഞു. എന്നാല്‍ സംഗതി കൈവിട്ടുപോയി. പോസ്റ്റ് പി കെ ശ്രീമതി ഡിലീറ്റ് ചെയ്തു. പോസ്റ്റ് മുക്കിപ്പോയെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് പി കെ ശ്രീമതി എന്ന അമ്മായിയമ്മയോട് ചിലത് ചോദിക്കാനുണ്ട്. നോക്കൂ.

പാര്‍ട്ടി തീരുമാനം ഉണ്ടായിരുന്നോ? മന്ത്രിഭവനത്തില്‍ മൂന്നു തസ്തികകളിലേക്കു ആളുകളെ സ്വന്തം ഇഷ്ടപ്രകാരം അതാത് മന്ത്രിമാര്‍ക്കു നിശ്ചയിക്കാം എന്നു പാര്‍ട്ടി തീരുമാനം സെക്രട്ടറി അറിയിച്ചതായും പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു. ചോദ്യം ഒന്ന് – ഇങ്ങനെ ഒരു പാര്‍ട്ടി തീരുമാനം ഉണ്ടായിരുന്നോ?pk-sreemathy-mp-fb-post

ശ്രീമതിക്കെതിരെ നടപടി ഉണ്ടാകുമോ പി കെ ശ്രീമതി പറഞ്ഞത് ശരിയാണെങ്കില്‍ പാര്‍ട്ടിയാണ് പ്രതിസ്ഥാനത്ത് ആകുക. ഇല്ലെങ്കില്‍ പാര്‍ട്ടിക്കെതിരെ ഗുരുതരമായ ഒരു നുണ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച പി കെ ശ്രീമതി അച്ചടക്ക നടപടി നേരിടാന്‍ തയ്യാറാണോ.

തീരുമാനം ഉണ്ടെന്ന് വെച്ചോളൂ അഥവാ ഇനി ശ്രീമതി പറഞ്ഞത് സത്യമാണ് എന്ന് തന്നെ വെക്കൂ, എങ്കില്‍ പാര്‍ട്ടി സഖാക്കളെയാണോ, സ്വന്തം മരുമോളെയായിരുന്നോ പി കെ ശ്രീമതി തിരഞ്ഞെടുക്കേണ്ടിയിരുന്നത്. സി പി എം കേന്ദ്ര കമ്മറ്റിയംഗം കൂടിയാണ് പി കെ ശ്രീമതിയെന്നോര്‍ക്കണം.sreemathi-mp-pinarayi

തെറ്റാണെങ്കില്‍ നടപടി വേണ്ടേ കുക്ക് എന്ന പോസ്റ്റിലായിരുന്നു മരുമകളുടെ നിയമനം. ബിരുദധാരികളായവരേയെല്ലാം അപ്ഗ്രേഡ് ചെയാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ സ്റ്റാഫിലുളളവരേയും അപ്ഗ്രേഡു ചെയ്തു. അതില്‍ എന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ലെന്ന് ശ്രീമതി ടീച്ചര്‍ സമ്മതിക്കുന്നു. എങ്കില്‍ ഈ തെറ്റിന് സംഘടനാപരവും നിയമപരവുമായ നടപടി ആവശ്യമില്ലേ?
സുധീര്‍ നമ്പ്യാരെക്കുറിച്ച് സുധീര്‍ നമ്പ്യാര്‍ നിയമനത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണമടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് പി കെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിക്കെതിരെ ഒരാരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സുധീര്‍ നമ്പ്യാര്‍ക്ക് ലഭിക്കുമായിരുന്ന നിയമനത്തെക്കുറിച്ച് അവര്‍ അഭിപ്രായം പറഞ്ഞില്ല. എന്താണ് ഇക്കാര്യത്തില്‍ പി കെ ശ്രീമതിയുടെ പ്രതികരണം.

ഇതാണാ പോസ്റ്റ് തന്റെ മരുമകളെ പേഴ്സണല്‍ സ്റ്റാഫിലെടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് വ്യക്തമാക്കി പി കെ ശ്രീമതി ടീച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ ഇതാണ്. പാര്‍ട്ടിക്കു പോറലേല്‍കാതിരിക്കാന്‍ അന്നു ഞാന്‍ മൗനം ദീക്ഷിച്ചുവെന്നാണ് ശ്രീമതി ടീച്ചര്‍ ഈ പോസ്റ്റില്‍ പറയുന്നത്.


Viewing all articles
Browse latest Browse all 20534

Trending Articles