Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

നഗ്നഫോട്ടോയ്ക്കു പോസ് ചെയ്തു കിട്ടിയ പണം ഐഎസ് അക്കൗണ്ടിലേയ്ക്ക്; ബ്രിട്ടീഷ് ഗ്ലാമർ മോഡൽ അറസ്റ്റിൽ

$
0
0

ക്രൈം ഡെസ്‌ക്

ലണ്ടൻ: പ്രമുഖ പുരുഷ ടാബ്ലോയിഡിനു വേണ്ടി നഗ്നയായി പോസ് ചെയ്തപ്പോൾ ലഭിച്ച പണം ഐഎസ് അക്കൗണ്ടിലേയ്ക്കു കൈമാറ്റം ചെയ്തു എന്നു സംശയിക്കുന്ന ബ്രിട്ടീഷ് മോഡലിലെ തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിൽ എടുത്തു. ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയാണ് സൂപ്പർ മോഡലായ കിംബർലി മൈനേഴ്‌സ്(27) എന്ന മോഡലിനെ അറസ്റ്റ് ചെയ്തത്. രഹസ്യമായി ഇസ്ലാം മതം സ്വീകരിച്ചശേഷം സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമിക് സ്റ്റേറിന്റെ വീഡിയോകൾ ഷെയർ ചെയ്യുകയും പോസ്റ്റുകൾ ലൈക്ക് ചെയ്യുകയും ചെയ്ത കിംബർലിയുടെ ഇടപാടുകൾ വിശദമായി പരിശോധന തീവ്രവാദ വിരുദ്ധ സേനയാണ് ഇവരുടെ അക്കൗണ്ടിൽ നിന്നു ഐഎസ് ബന്ധമുള്ള യുവാവിന്റെ അക്കൗണ്ടിലേയ്ക്കു പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കിംബർലി മൈനേഴ്‌സിനെതിരെ തീവ്രവാദ വിരുദ്ധ സേന അന്വേഷണം നടത്തിയത്.

kiml
ഇതിനുശേഷമാണ് തീവ്രവാദവിരുദ്ധ നിയമപ്രകാരം വെള്ളിയാഴ്ച മൈനേഴ്‌സിനെ അറസ്റ്റ് ചെയ്തതെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. അറസ്റ്റിന് മുമ്പ് പോലീസ് ഐഎസ് വീഡിയോകളും പോസ്റ്റുകളും ലൈക്കും ഷെയറും ചെയ്യുന്നതിന്റെ പേരിൽ പോലീസ് ഇവർക്ക് ശക്തമായ താക്കീത് നൽകിയിരുന്നു. അറസ്റ്റിലായ മൈനേഴ്‌സിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ബ്രാഡ്‌ഫോർഡിലെ ഇവരുടെ വസതിയിലും പോലീസ് പരിശോധന നടത്തി.

kimll
ഐഷ ലോറ അൽ ബ്രിട്ടാനിയ എന്ന പേരാണ് മൈനേഴ് ഫേസ്ബുക്കിൽ ഉപയോഗിക്കുന്നത്.എന്നാൽ ഇത് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടാണെന്നാണ് മൈനേഴ്‌സിനറെ വാദം. സോഷ്യൽ മീഡിയയിൽ താൻ സജീവമല്ലെന്നും തനിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നും മൈനേഴ്‌സ് പറഞ്ഞു.


Viewing all articles
Browse latest Browse all 20534

Trending Articles