Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സാത്താനെ ജീവിതത്തില്‍ നിന്ന് അകറ്റിയത് യേശുക്രിസ്തുവെന്ന് നടി മോഹിനി സുവിശേഷ പ്രസംഗം വൈറല്‍

$
0
0

പ്രശദ്ധ സിനിമ നടി മോഹിനി വെളിപ്പെടുത്തല്‍ വൈറലാവുന്നു. തന്നില്‍ നിന്നും പിശാചിനെ അകറ്റിയത് യേശുക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്. മോഹിനിയുടെ ഒരു സുവിശേഷ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.കടുത്ത വിഷാദ രോഗത്തിന് അടിമയായ തന്നെ വീട്ടുജോലിക്കാരി നല്‍കിയ ബൈബിള്‍ വായിച്ചതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് മോഹിനി പറഞ്ഞു.

2013ലാണ് മോഹിനി, ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായത്. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണ്. നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാനായില്ല. ജീവിതത്തില്‍ ഒന്നിലും തൃപ്തി കണ്ടെത്താനായില്ലെന്നും മോഹിനി വീഡിയോയില്‍ പറയുന്നു.

ജീവിതം നിരാശയിലാക്കിയത് പിശാചിന്റെ വേലയായിരുന്നു. പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണം. അതിനാണ് മതം മാറിയതെന്നും മോഹിനി പറഞ്ഞു. മൂന്ന് തവണ വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ തോന്നി. അതില്‍ നിന്നെല്ലാം രക്ഷപെടുത്തിയത് യേശുവാണെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു. മനസ് ഉലഞ്ഞ കാലത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ആ പ്രളയം ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു.mohini

അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അവരേക്കാളൊക്കെ സുന്ദരനായ ഒരാളെയാണ് ഞാന്‍ കണ്ടത്. അയാളുടെ അടുത്താണ് ഒരു ബോട്ട് കണ്ടത്. ആ ബോട്ടിലേക്ക് സ്വപ്നത്തില്‍ കണ്ടയാള്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. ഹോളി ക്രോസ് ടിവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് മോഹിനി. സിനിമയുടെ ലൈംലൈറ്റില്‍ നിന്ന് മാറിയ


Viewing all articles
Browse latest Browse all 20534

Trending Articles