Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20541

ചൈനയേയും റഷ്യയേയും പുകഴ്ത്തി പാക്കിസ്ഥാന്‍’അമേരിക്ക ‘അസ്തമിക്കുന്ന ശക്തി’

$
0
0

വാഷിങ്ടണ്‍:നവാസ് ഷെരീഫ് അമേരിക്കക്ക് എതിരെ .അമേരിക്ക ‘ലോക പൊലീസ്’ കളിക്കുന്നു എന്നാണ് പാക്കിസ്ഥാന്റെ ആരോപണം .  അല്ലെങ്കില്‍ സമ്മര്‍ദ്ധ തന്ത്രം പുറത്തെടുത്ത് അമേരിക്കയെ പാക്കിസ്ഥാന് ഒപ്പം കൂട്ടുക .എന്നാല്‍ യുഎസിനെ ഇകഴ്ത്തിക്കാട്ടി റഷ്യ,ചൈന, എന്നീ രാജ്യങ്ങളുമായി ചങ്ങാത്തം കൂടാനുള്ള തന്ത്രം ആണ് പാകിസ്ഥാന്റേത്. നിലവിലെ സാഹചര്യങ്ങളില്‍ യുഎസ് അസ്തമിക്കുന്ന ശക്തിയാണെന്നും, കശ്മീര്‍, ഇന്ത്യ വിഷയങ്ങളില്‍ പാക്കിസ്ഥാന്റെ നിലപാടിന് യുഎസ് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ നീതി തേടി ചൈന, റഷ്യ എന്നീ രാജ്യങ്ങളെ സമീപിക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണി മുഴക്കി. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ നയതന്ത്ര പ്രതിനിധികളാണ് വാഷിങ്ടണില്‍വച്ച് ഇത്തരമൊരു ഭീഷണി മുഴക്കിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഎസ് ഒരു ലോക ശക്തിയൊന്നുമല്ല. ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണവര്‍. അവരെക്കുറിച്ച് മറന്നു കളഞ്ഞേക്കൂ – കശ്മീര്‍ വിഷയത്തില്‍ നവാസ് ഷരീഫിന്റെ പ്രത്യേക ദൂതനായ മുഷാഹിദ് ഹുസൈന്‍ സയീദ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ യുഎസിന്റെ പിന്തുണ തേടി മുഷാഹിദ് ഹുസൈന്‍ സയീദും മറ്റൊരു പാക്ക് പ്രതിനിധിയായ ഷസ്ര മന്‍സാബും ഇപ്പോള്‍ യുഎസിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎസിലെ സുപ്രധാന ഉപദേശക സമിതികളിലൊന്നായ അറ്റ്ലാന്റിക് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിനുശേഷമായിരുന്നു സയീദിന്റെ അഭിപ്രായ പ്രകടനം.
പ്രസംഗത്തേക്കുറിച്ച് സമാപന സമ്മേളനത്തില്‍ സദസില്‍നിന്നും ചോദ്യമുയര്‍ന്നപ്പോഴായിരുന്നു യുഎസ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള സയീദിന്റെ മറുപടി. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തില്ലെങ്കിലും സദസിലുള്ള എല്ലാവര്‍ക്കും തന്നെ കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നുവെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ അറിയിച്ചു.റഷ്യയുമായി പാക്കിസ്ഥാന്‍ അടുക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളേക്കുറിച്ചും സയീദ് യുഎസിന് മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കാന്‍ ചരിത്രത്തിലാദ്യമായി റഷ്യയിലെ വ്‌ലാഡിമര്‍ പുടിന്‍ സര്‍ക്കാര്‍ സമ്മതിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബാമ ഭരണകൂടത്തിന് കീഴില്‍ യുഎസിന്റെ വിദേശനയത്തില്‍ കാര്യമായ വ്യതിചലനം സംഭവിച്ചിട്ടുണ്ടെന്നും സയീദ് ചൂണ്ടിക്കാട്ടി. മാറിയ സാഹചര്യങ്ങളില്‍ ഏറ്റവുമധികം കഷ്ടതകള്‍ അനുഭവിച്ചത് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണെന്നും സയീദ് പറഞ്ഞു. യുഎസുമായി പാക്കിസ്ഥാന് എക്കാലവും മികച്ച ബന്ധമാണുള്ളതെന്നും അതേസമയംതന്നെ തങ്ങള്‍ക്ക് യുഎസിന് പുറത്തും ബന്ധങ്ങളുണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്ന് യുഎസ് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


Viewing all articles
Browse latest Browse all 20541

Trending Articles